You are here:

News & Events

മാധ്യമങ്ങള്‍ കാലാനുസൃതമായി മാറണം - മുഖ്യമന്ത്രി

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ മാധ്യമങ്ങള്‍ക്കും ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  കേരള മീഡിയ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പ്രസ് അക്കാദമിയെ കേരള മീഡിയ അക്കാദമിയായി ഉയര്‍ത്തിക്കൊണ്ട് എല്ലാ മാധ്യമങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ്.  ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് അക്കാദമിയെ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്  പുനഃസംഘടനയുടെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.

ഇലക്‌ട്രോണിക് നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമരംഗത്തെ പുതിയ പ്രവണതകള്‍ക്കും മുന്നേറ്റങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തി കേരള പ്രസ് അക്കാദമിയെ കേരള മീഡിയ അക്കാദമിയായി പുനസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

കേരള പ്രസ് അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് കമ്മ്യൂണിക്കേഷന്‍ 2013-14 ബാച്ച് ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വാര്‍ടൈസിംഗ്, ടിവി ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക്  അവരുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് താത്പര്യപ്പെടുന്നവര്‍ നവംബര്‍30-നകം അപേക്ഷ നല്‍കേണ്ടതാണ്.  ഒരു പേപ്പറിന് 500രുപ നിരക്കില്‍ ഫീസ് അടയ്‌ക്കേണ്ടതാണ്.

ബ്രേക്കിംഗ് സ്റ്റോറിക്ക് വേണ്ടിയുള്ള മത്സരപ്പാച്ചിലില്‍ യാഥാര്‍ത്ഥ്യങ്ങള്‍ ക്രൂശിക്കപ്പെടരുതെന്ന്  ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് അഭിപ്രായപ്പെട്ടു.  മാധ്യമങ്ങള്‍ക്ക് പരിപൂര്‍ണ്ണ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഭാരതത്തില്‍ വാര്‍ത്തയുടെ വിശ്വാസ്യത ഉറപ്പുവരുത്തിക്കൊണ്ടു വേണം മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുപോകേണ്ടതെന്ന് മന്ത്രി പറഞ്ഞു.  ഇന്‍ഫര്‍മേഷന്‍ പബ്ല'ിക് റിലേഷന്‍സ് വകുപ്പും കേരള പ്രസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച മാധ്യമദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  ചടങ്ങില്‍  അക്കാദമി വൈസ് ചെയര്‍മാന്‍  കെ.സി.രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു 

ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും കേരള പ്രസ് അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ മാധ്യമദിനാചരണം നവംബര്‍ 16 രാവിലെ 10.30-ന് കേരള പ്രസ് അക്കാദമി ഹാളില്‍ മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും.  ബെന്നി ബഹനാന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.  'പൊതുകാര്യങ്ങളിലെ സുതാര്യത': മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ സിഎന്‍എന്‍ ഐബിഎന്‍ മാനേജിംഗ് എഡിറ്റര്‍  ആര്‍.രാധാകൃഷ്ണന്‍, ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, അഡ്വ:ശിവന്‍ മഠത്തില്‍ എന്നിവര്‍ പങ്കെടുക്കും.

Pages